കാട്ടുപുലി പൊന്മാനാകാന്‍ ശ്രമിക്കരുത്; ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകും; അമിത് ഷായ്ക്ക് കോടിയേരിയുടെ ഉശിരന്‍ മറുപടി

തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ അവഹേളിക്കുന്നതിനായാണ് ബിജെപി ജനരക്ഷായാത്ര നടത്തിയത്. എന്നാൽ കേരളത്തെ ഒരു തരത്തിലും ആകർഷിക്കാനും സ്വാധീനിക്കാനും യാത്രയ്ക്കായില്ലെന്നും CPI(M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ മറുപടി പറയേണ്ടത് RSS ആണെന്നും കോടിയേരി  പ്രതികരിച്ചു.രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ, നോട്ടീസ് ലഭിക്കുന്നതിന് മുനപ് തന്നെ CBI കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

അമിത് ഷായുടെ നിർദേശ പ്രകാരം കേരളത്തിൽ CBIയെ ഉപയോഗിക്കുന്നതായി ഇതോടെ തെളിഞ്ഞതായും കോടിയേരി പറഞ്ഞു.

അമിത് ഷായ്ക്ക് മറുപടിയുണ്ടോ

സംസ്ഥാന മുഖ്യമന്ത്രിയെയും CPI(M)നെയും തകർക്കാൻ BJPക്ക് സാധിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. വികസനത്തിന്‍റെ കാര്യത്തിൽ അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുക്കാൻ സംസ്ഥാനം തയ്യാറാണെന്നും കോടിയേരി മറുപടി നൽകി.

അമിത് ഷാ ചെയ്യുന്നത് കാട്ടുപുലി പൊന്മാനാണെന്ന് കാണിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.BJPയുടെ അക്രമങ്ങൾക്കും ദ്രുവീകരണ പ്രവർത്തനങ്ങൾക്കുമെതിരെയുള്ള CPI(M)ന്‍റെ ജന ജാഗ്രതാ യാത്രയ്ക്ക് ഇൗ മാസം 21ന് തുടക്കമാകുമെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here