ചോരപോടിയുന്ന കൈമുട്ടുമായി റായ് ലക്ഷ്മി; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

സിനിമാതാരം റായ് ലക്ഷ്മിക്ക് ഷൂട്ടിങിനിടെ പരുക്കേറ്റു. സിനിമാ ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്തില്‍ അഭിനയിക്കുന്നതിനിടെയാണ് പരിക്കേറ്റത്.

തനിക്ക് പരിക്ക് പറ്റിയകാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ റായ് ലക്ഷ്മി തന്നെയാണ് വെളിപ്പെടുത്തിയത്.എന്നാല്‍ പരുക്ക് പറ്റിയ കൈമുട്ടിന്റെ ചിത്രം പോസ്റ്റ് ചെയതത് നടിക്ക് തന്നെ വിനയായിരിക്കുകയാണ്.

 നടിയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി എത്തി

ഷൂട്ടിങിനിടെ കൈമുട്ടിന് ചെറിയ പോറലാണ് നടി വലിയ കാര്യമാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ പോസ്റ്റ് കണ്ട ഭൂരിഭാഗം പേരും നടിയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി എത്തി.

കാര്യമില്ലാത്ത കാര്യം പോലും പങ്കുവെച്ച് ലൈക്കിനും കമന്റിനുമായി നോക്കിയിരിക്കുന്ന പ്രത്യേക മാനസിക നിലവാരത്തിലേയ്ക്ക് നടി മാറി എന്നാണ് ചിലര്‍ പറയുന്നത്.

മാത്രമല്ല നടിയുടെ ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയുള്ളതാണെന്നും ആരോപിക്കുന്നു.

ചിലര്‍ ആശ്വസിപ്പിക്കാനെത്തിയെങ്കിലും ഭൂരിഭാഗം പേരും ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കാന്‍ നടിയോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News