സാന്റിയാഗോ ബെര്‍ണബ്യുവില്‍ തകര്‍ന്നടിഞ്ഞ് റയല്‍; ഈ ടിമിനിത് എന്ത് പറ്റിയെന്ന് ആരാധകര്‍

ചാമ്പ്യന്‍സ് ലീഗിലെ മത്സരത്തില്‍ റയല്‍മാഡ്രിഡ് ടോട്ടന്‍ഹാമുമായി സമനിലയില്‍ കുരുങ്ങി. സാന്റിയാഗോ ബെര്‍ണബ്യുവില്‍ നടന്ന മത്സരത്തില്‍ 1-1 സ്‌കോറിനാണ് ടോട്ടന്‍ഹാം നിലവിലെ ചാമ്പ്യന്‍മാരായ റയലിനെ തളച്ചത്.

സ്വന്തം മൈതാനത്ത് സമനിലയില്‍ കുരുങ്ങിയെങ്കിലും ഗ്രൂപ്പില്‍ റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. ടോട്ടന്‍ഹാമാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്.

ഹാരി കെയ്‌ന്റെ ഷോട്ട് റയല്‍ താരം റാഫേല്‍ വരാന്റെ കാലില്‍ത്തട്ടി വലയില്‍ പതിക്കുകയായിരുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനായി സമനില ഗോള്‍ നേടി.

ടോട്ടന്‍ഹാം വഴങ്ങിയില്ല

പെനാല്‍റ്റി ഗോളാക്കി മാറ്റിയാണ് റൊണാള്‍ഡോ റയലിനെ ഒപ്പമെത്തിച്ചത്. രണ്ടാം പകുതിയില്‍ വിജയഗോളിനായി റയല്‍ ശ്രമിച്ചെങ്കിലും ടോട്ടന്‍ഹാം വഴങ്ങിയില്ല .

ബാറിന് കിഴിലെ ഹ്യൂഗോ ലോറിസിന്റെ തകര്‍പ്പന്‍ സേവുകളാണ് റയലിന് തടസമായി മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News