ലീഗിനെതിരെ തുറന്നടിച്ച് യൂത്ത് ലീഗ്; വിമര്‍ശനം കുഞ്ഞാലിക്കുട്ടിക്കെതിരെ

മലപ്പുറം: ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്. വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പ് പി കെ കുഞ്ഞാലിക്കുട്ടി അടിച്ചേല്‍പ്പിച്ചതെന്ന് വിമര്‍ശനം.

വേങ്ങരയില്‍ വോട്ട് ചോര്‍ച്ച ഉണ്ടായെന്നും എന്നാല്‍ പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ നഷ്ടമായിട്ടില്ലെന്നും ലീഗ് സെക്രട്ടേറിയറ്റ് വിലയിരുത്തല്‍.
വേങ്ങരയില്‍ വോട്ട് ചോര്‍ന്നത് അതീവഗുരുതരമെന്നാണ് കോഴിക്കോട് ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സുതാര്യമായില്ല.

പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് തിരിച്ചടിയായി തുടങ്ങിയ വിമര്‍ശനങ്ങളും യൂത്ത് ലീഗ് യോഗത്തില്‍ ഉയര്‍ന്നു. വേങ്ങരയിലെ പ്രചാരണരംഗത്ത് യൂത്ത്‌ലീഗ് സജീവമായിരുന്നില്ല.

വേങ്ങര ഉപതെരഞ്ഞെടുപ്പ് കുഞ്ഞാലിക്കുട്ടി അടിച്ചേല്‍പ്പിച്ചതാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉണ്ടായി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എം പിമാര്‍ വോട്ട് ചെയ്യാതിരുന്നത് ഗുരുതരവീഴ്ചയെന്നും യൂത്ത് ലിഗില്‍ വിമര്‍ശനം ഉയര്‍ന്നു.

എന്നാല്‍ യൂത്ത് ലീഗ്, വേങ്ങര തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തില്ലെന്നാണ് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം നേതാക്കള്‍ നല്‍കിയ വിശദീകരണം.

വേങ്ങരയില്‍ പരമ്പരാഗത വോട്ടുകള്‍ നഷ്ടമായില്ലെന്ന് അവകാശപ്പെട്ട ലീഗ് നേതൃത്വം നിഷ്പക്ഷ വോട്ടുകള്‍ ചോര്‍ന്നത് ജില്ലാ ഘടകം പരിശോധിക്കുമെന്ന് വ്യക്തമാക്കി.
എസ് ഡി പി ഐ യ്ക്ക് വോട്ട് കൂടിയിട്ടില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു. സോളാര്‍ രാഷ്ട്രീയ ആയുധമാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എം പിമാര്‍ വോട്ട് ചെയ്യാതിരുന്നത് ഗുരുതരവീഴ്ചയെന്നും യൂത്ത് ലിഗ് വിമര്‍ശനം ഉയര്‍ന്നു. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് കോഴിക്കോട് ചേരുന്നതിനിടെയാണ് യൂത്ത് ലീഗ് യോഗവും കോഴിക്കോട്ട് നടന്നത്.

യൂത്ത് ലീഗ് വിമര്‍ശനം ലീഗ് സെക്രട്ടേറിയറ്റിലും ചര്‍ച്ചയാവും. വേങ്ങരയിലെ വോട്ട് ചോര്‍ച്ച ചര്‍ച്ച ചെയ്യാനാണ് ലീഗ് നേതൃയോഗം ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News