താജ്മഹലിനെ ശിവക്ഷേത്രമാക്കാന്‍ ബിജെപി നേതാവ്; മറ്റൊരു ബാബ്റി മസ്ജിദോ സംഘപരിവാറിന്‍റെ ലക്ഷ്യം

ആഗ്ര: ബാബ്റി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് സംഘപരിവാര്‍ അത് പൊളിച്ചുനീക്കിയതെങ്കില്‍ ഇതാ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ താജമഹലിലും സംഘപരിവാര്‍ കണ്ണുവെയ്ക്കുന്നു.

വിനയ് കത്യാറിന്‍റെ വാദം

താജമഹലിന്‍റെ യഥാര്‍ഥ പേര് താജോമഹല്‍ ആണെന്നും അവിടം പണ്ട് ശിവക്ഷേത്രമായിരുന്നു എന്നുമുള്ള വാദമുയര്‍ത്തി ബിജെപി രാജ്യസഭാംഗം വിനയ് കത്യാറാണ് രംഗത്തെത്തിയത്.

തേജോമഹല്‍ ക്ഷേത്രം തകര്‍ത്താണ് ഷാജഹാന്‍ താജ്മഹല്‍ പണിതതെന്നും ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ താജമഹല്‍ പൊളിക്കാന്‍ താന്‍ പറയില്ലെന്നും നേതാവ് പറയുന്നു.

താജമഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് അപമാനമാണെന്ന പ്രസ്താവനയുമായി നേരത്തെ BJP നേതാവ് സംഗീത് സോമും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here