എബ്രഹാം ലിങ്കന്റെ കഥയെഴുതിയ ജോര്‍ജ് സാന്‍ഡേഴ്‌സന് മാന്‍ ബുക്കര്‍ പുരസ്‌ക്കാരം

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ഡേഴ്‌സിന്റെ ‘ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ’ എന്ന നോവലിനാണ് പുരസ്‌ക്കാരം.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണെക്കുറിച്ചാണ് പുസ്തകം. അദ്ദേഹത്തിന്റെ ഒന്‍പതാമത്തെ പുസ്തകമാണ് ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ.

ബ്രിട്ടീഷ് എഴുത്തുകാരായ അലി സ്മിത്ത്, ഫിയോണ മോസ്ലി, അമേരിക്കന്‍ എഴുത്തുകാരായ പോള്‍ ഓസ്റ്റര്‍, എമിലി ഫ്രിഡോള്‍ഡ്, ബ്രിട്ടീഷ് പാകിസ്താനി എഴുത്തുകാരനായ മോഷിന്‍ ഹാമിദ് തുടങ്ങിയ 5 പ്രമുഖ എഴുത്തുകാരാണ് ജോര്‍ജ് സാന്‍ഡേഴ്‌സിനൊപ്പം പരിഗണിക്കപ്പെട്ടത്.

പുരസ്‌കാരം നേടുന്ന രണ്ടാമത്തെ അമേരിക്കന്‍ എഴുത്തുകാരന്‍

അവാര്‍ഡിനായി തെരഞ്ഞെടുത്തവര്‍ക്ക് ജോര്‍ജ് നന്ദി അറിയിച്ചു. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ അമേരിക്കന്‍ എഴുത്തുകാരനാണ് ജോര്‍ജ് സാന്‍ഡേഴ്‌സ്.

ടെക്‌സാസിലാണ് സാന്‍ഡേഴ്‌സിന്റെ ജനനം.നിരവധി ചെറുകഥകള്‍ എഴുതിയിട്ടുള്ള സാന്‍ഡേഴ്‌സ് ഫോളിയോ പ്രൈസിന് അര്‍ഹനായിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here