മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് പോലീസ് റിപ്പോര്‍ട്ട്

കൊല്ലം:അപകടത്തില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വീഴ്ച ചൂണ്ടികാട്ടുന്ന റിപ്പോര്‍ട്ടാണ് പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചത്.

ജാഗ്രത കാണിച്ചിരുന്നെങ്കില്‍ മുരുകന്‍ രക്ഷപ്പെടുമായിരുന്നു

ആശുപത്രിയിലെ സംവിധാനങ്ങള്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍മാര്‍ ജാഗ്രത കാണിച്ചിരുന്നെങ്കില്‍ മുരുകന്‍ രക്ഷപ്പെടുമായിരുന്നു.

സര്‍ക്കാര്‍ മെഡിക്കല്‍ കൊളേജില്‍ ഇത്തരമൊരു സംഭവം നടക്കാന്‍ പാടില്ലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപരം സിറ്റി പൊലീസിന്റെ റിപ്പോര്‍ട്ട് കൊട്ടാരക്കരയില്‍ നടന്ന സിറ്റിംങില്‍ കമ്മീഷന് കൈമാറി.

മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല എന്ന ഡോക്ടര്‍മാരുടെ നിലപാട് പരിശോധിച്ച ശേഷമെ പറയാനാകു എന്നും റിപ്പോര്‍ട്ടിലുണ്ട്.

ഈ വിഷയത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ രണ്ടാം തവണയും കമ്മീഷന് ആരോഗ്യ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയില്ല.

ഇതില്‍ കമ്മീഷന്‍ അതൃപ്ത്തി രേഖപ്പെടുത്തി. മുരുകന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മനുഷ്യാവകാശ കമ്മിഷന്റെ നിലപാട് ഉടന്‍ അറിയിക്കുമെന്ന് കമ്മീഷനംഗം മോഹന്‍ കുമാര്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel