അണ്ടര്‍ 17ല്‍ ആഫ്രിക്കന്‍ കരുത്തന്‍ന്മാര്‍ ഏറ്റുമുട്ടി; ജയത്തോടെ ഘാന ക്വാര്‍ട്ടറില്‍

മുംബൈ: ഘാന അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആഫ്രിക്കന്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഘാന ക്വാര്‍ട്ടറില്‍ കടന്നത്.

മത്സരത്തിന്റെ ആരംഭം മുതലേ പ്രതിരോധത്തിലൂന്നി കളിച്ച നൈജറിന് കരുത്തരായ ഘാനയെ ആദ്യ പകുതിക്ക് അടുത്ത് വരെ തടഞ്ഞുനിര്‍ത്താനായെങ്കിലും ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ആദ്യ പ്രഹരമേറ്റു.

86ാം മിനിറ്റില്‍ വീണ്ടും പെനാല്‍റ്റി ലഭിച്ചെങ്കിലും ഇത് പാഴായി. 90ാം മിനിറ്റില്‍ റിച്ചാര്‍ഡോ ഡാന്‍സാ നൈജര്‍ ഗോള്‍വല വീണ്ടും കുലുക്കി.

നൈജര്‍ ഡിഫന്‍ഡര്‍ ഫറൂഖ് ഇദ്രീസ്സ ബോക്‌സില്‍വെച്ച് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഐറിക് ഐഹ ഗോളാക്കി മാറ്റിയാണ് ഘാന ആദ്യം ലീഡ് നേടിയത്. 86ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയതും ഐറിക് ഐഹ തന്നെയാണ്.

 ഘാനക്ക് ക്വാര്‍ട്ടറില്‍ ശക്തരായ മാലിയോടാണ് ഏറ്റുമുട്ടേണ്ടിവരിക

ഘാനയുടെ അറ്റാക്കിങ് നിരയെ തടയാന്‍ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധകാണിച്ച നൈജറിന് കാര്യമായ ഗോള്‍ ശ്രമമൊന്നും നടത്താന്‍ സാധിച്ചില്ല. അവരുടെ മുന്നേറ്റ നിരക്ക് കൂടുതല്‍ സമയവും ഡിഫന്‍ഡിംഗ് ഹാഫിലായിരുന്നു കളിക്കേണ്ടി വന്നത്.

കന്നി ലോകകപ്പിനാണ് നൈജര്‍ ഇന്ത്യയിലെത്തിയിരുന്നത്. മത്സരത്തില്‍ ജയിച്ച ഘാനക്ക് ക്വാര്‍ട്ടറിലും മറ്റൊരു ആഫ്രിക്കന്‍ ശക്തരായ മാലിയോടാണ് ഏറ്റുമുട്ടേണ്ടിവരിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News