നിങ്ങളുടെ കയ്യിലൊരു കഥയൂണ്ടോ; കേള്‍ക്കാന്‍ ആമിര്‍ ഖാന്‍ തയ്യാറാണ്; മികച്ചതെങ്കില്‍ നിര്‍മ്മിക്കാനും

മുംബൈ: കയ്യിലൊരു തിരക്കഥ വെച്ച് അവസരം കാത്തിരിക്കുന്നൊരു സിനിമമോഹിയാണോ നിങ്ങള്‍.എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സുവര്‍ണാവസരം.

തിരക്കഥ കയ്യിലുണ്ടെങ്കില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ നിങ്ങളുടെ കഥകേള്‍ക്കാന്‍ തയ്യാറാണ്. എന്നുമാത്രമല്ല തിരക്കഥ ഇഷ്ടപ്പെട്ടാല്‍ സമ്മാനമായി കൈ നിറയെ പണവും തരും.

അതോടൊപ്പം സിനിമ നിര്‍മിക്കാന്‍ പൂര്‍ണ പിന്തുണയും നല്‍കും. രാജ്യമൊട്ടാകെയുള്ള ആളുകളില്‍ നിന്നും തിരക്കഥകള്‍ ക്ഷണിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍.

സിനിസ്ഥാന്‍ എന്ന സ്ഥാപനമാണ് ഇത്തരത്തിലൊരു തിരക്കഥാ മത്സരം സംഘടിപ്പിക്കുന്നത്. ആമിര്‍ഖാനൊടോപ്പം രാജ്കുമാര്‍ ഹിറാനി, ജൂഹി ചതുര്‍വേദി, അര്‍ജുന്‍ രാജബലി എന്നിവര്‍ ചേര്‍ന്ന ജൂറിയാണ് മികച്ച തിരക്കഥകള്‍ തെരഞ്ഞെടുക്കുക.

എറ്റവും മികച്ച തിരക്കഥയ്ക്ക് 25 ലക്ഷം

മികച്ച അഞ്ച് തിരക്കഥകള്‍ക്കാണ് പ്രതിഫലം നല്‍കുക. എറ്റവും മികച്ച തിരക്കഥയ്ക്ക് 25 ലക്ഷം. രണ്ടാമതെത്തുന്ന ആള്‍ക്ക് 10 ലക്ഷം. മൂന്നും നാലും അഞ്ചും സ്ഥാനത്തിന് ഏഴ് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം എന്നിങ്ങനെയാണ് സമ്മാനം.

സിനിസ്ഥാന്‍ എന്ന സ്ഥാപനമാണ് തുക സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഈ അഞ്ച് തിരക്കഥകളും സിനിമയാക്കാന്‍ വേണ്ട സഹായങ്ങളും ആമിര്‍ ഖാന്‍ ചെയ്യും.

സിനിമാ മേഖലയുമായി ബന്ധമില്ലാത്ത നല്ല എഴുത്തുകാര്‍ നമ്മുടെ രാജ്യത്ത് ഒരുപാടുണ്ട്. അവര്‍ക്കുള്ള മികച്ച അവസരമാണിതെന്ന് ആമിര്‍ പറഞ്ഞു.

അടുത്ത വര്‍ഷം ജനുവരി പതിനഞ്ചുവരെ തിരക്കഥകള്‍ അയക്കാം. മാസങ്ങള്‍ക്കകം മികച്ച തിരക്കഥകള്‍ തിരഞ്ഞെടുത്ത് പ്രഖ്യാപനം നടത്തുമെന്ന് ജൂറി ചെയര്‍മാന്‍ രാജ് കുമാര്‍ ഹിറാനി വ്യക്തമാക്കി.

നല്ല തിരക്കഥകള്‍ മാത്രം കണ്ടെത്തി അഭിനയിക്കുന്നതാണ് ആമിറിന്റെ വിജയരഹസ്യം.

തിരക്കഥകള്‍ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ആമിര്‍ഖാന് പ്രത്യേക ടീം ഉണ്ടെന്ന് പറയപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News