വിമര്‍ശകരുടെ വായടച്ച് തകര്‍പ്പന്‍ സെഞ്ച്വറിയൂമായി എ.ബി.ഡി യുടെ തിരിച്ചുവരവ്

ഒരിടവേളക്ക് ശേഷം വെടിക്കെട്ട് ബാറ്റിങ്ങിന്റെ തോഴന്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് മിന്നുന്ന ഫോമില്‍ തിരിച്ചെത്തി.

തന്റെ കരിയറിലെ 25ാം സെഞ്ച്വറി കുറിച്ച താരം ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇന്നത്തെ മത്സരത്തില്‍ സ്വന്തമാക്കി.

104 പന്തില്‍ നിന്ന് 176 റണ്‍സ്‌

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലായിരുന്നു ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്. 104 പന്തില്‍ നിന്ന് 176 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്.

പതിനഞ്ച് ഫോറും ഏഴ് സിക്‌സറുകളും ആ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നു.68 പന്തില്‍ നിന്നായിരുന്നു ഡിവില്ലിയേഴ്‌സ് സെഞ്ച്വറി തികച്ചത്.

ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുമെന്ന് കരുതിയെങ്കിലും റൂബേല്‍ ഹുസൈന്റെ പന്തില്‍ സാബ്ബിര്‍ റഹ്മാന്‍ ഡിവില്ലിയേഴ്‌സിനെ പുറത്താക്കി. ഏകദിനത്തില്‍ ഡിവില്ലിയേഴ്‌സ് 150 പിന്നിടുന്നത് ഇത് രണ്ടാം തവണയാണ്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന നാലാമത്തെ താരമാണ് ഡിവില്ലിയേഴ്‌സ്. ഈ ജൂണിന് ശേഷം ആദ്യമായാണ് ഡിവില്ലിയേഴ്‌സ് പാഡണിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News