അമേരിക്കയില്‍ വെടിയൊച്ചകള്‍ നിലക്കുന്നില്ല; ആക്രമി നടത്തിയ വെടിവെപ്പില്‍ മൂന്ന്‌പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ മെരിലാന്‍ഡ് ബി 12 ഓഫീസ് പാര്‍ക്കിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ്.

അഞ്ചു പേര്‍ക്കു പരിക്കേറ്റതായാണ് വിവരം. വെടിവച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. അക്രമി രക്ഷപ്പെട്ടതായതാണ് വിവരം. ഇതുവരെ ആരേയും പിടികൂടിയിട്ടിയില്ല.

ബാള്‍ട്ടി മോറിന് 30 മൈല്‍ അകലെ എഡ്ജ് വുഡിലെ എമ്മോര്‍ട്ടണ്‍ ബിസിനസ് പാര്‍ക്കിലാണ് സംഭവം നടന്നത്. മരിച്ച മൂന്നു പേരും അഡ്വാന്‍സ്ഡ് ഗ്രാനൈറ്റ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്.

അക്രമിയുടെ ഉദ്ദേശ്യത്തെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ബിസിനസ് കേന്ദ്രമായ ഈ സ്ഥലത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബിസിന്‌സ് രംഗത്തെ കിടമത്സരങ്ങളാണോ ആക്രമണത്തിലേയ്ക്ക് നയിച്ചതെന്ന സംശയമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News