ഷാര്‍ജയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ്; ബ്ലാക് പോയിന്റുകള്‍ നീക്കം ചെയ്യും

ഷാര്‍ജ: ഷാര്‍ജയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ അനുവദിച്ചു. പിഴയില്‍ 50 ശതമാനവും ബ്ലാക്ക് പോയിന്റില്‍ 100 ശതമാനവും ഇളവാണ് നല്‍കിയിരിക്കുന്നത്.

തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ 18വരെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകളിലാണ് ഇളവ് ലഭിക്കുക.

പിഴയില്‍ 50 ശതമാനം ഇളവ് ലഭിക്കുന്നതിനൊപ്പം ഇന്നുവരെയുള്ള മുഴുവന്‍ ബ്ലാക് പോയിന്റുകളും നീക്കം ചെയ്യുമെന്നു ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയ്ഫ് സെരി അല്‍ ഷംസി അറിയിച്ചു.

വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 31നകം പിഴ അടയ്ക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. ഷാര്‍ജ പൊലീസിന്റെ അമ്പതാം വാര്‍ഷിക ഘോഷത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.

വെബ്‌സൈറ്റ് വഴിയോ എമിറേറ്റിലെ ആഭ്യന്തര മന്ത്രാലയത്തിലോ പൊലീസ് സ്റ്റേഷനുകളിലോ പിഴ അടക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News