ദിലീപ് ഒന്നാം പ്രതിയാകുമോ; നിര്‍ണ്ണായക പൊലീസ് യോഗം ഇന്ന്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന്‌ യോഗം ചേരും.

കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ആലുവ പൊലീസ് ക്ലബിലാണ് യോഗം ചേരുക.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം ചേരുന്നത്

അന്വേഷണ സംഘ തലവന്‍ എ ഡി ജി പി ബി സന്ധ്യ ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ് പെരുമ്പാവൂര്‍ സി ഐ ബൈജു പൗലോസ് എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം ചേരുന്നത്.

കേസില്‍ ദിലീപിനെ 1 പ്രതിയോക്കുന്നത് സംബന്ധിച്ച് യോഗം അന്തിമ തീരുമാനം എടുക്കും. നിലവില്‍ 11 പ്രതിയാണ് ദിലീപ്. കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നല്‍കിയത് ദിലീപ് ആയതിനാലാണ്, ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നല്‍കിയത് ദിലീപാണെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം നിലവില്‍ ഒന്നാം പ്രതിയാക്കിയിട്ടുള്ള പള്‍സര്‍ സുനിക്ക് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നില്ല.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിക്ക് എതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും ദിലീപിനെതിരെയും ചുമത്തും.

ബലാല്‍സംഗം, കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രതിയെ സഹായിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, അന്യായമായി തടവില്‍ വയ്ക്കല്‍, തുടങ്ങി ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ വരെ, ദിലീപിനെതിരെ ചുമത്തുക.

ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ ദിലീപിനെതിരെ ശേഖരിച്ചിട്ടുണ്ട്.

കുറ്റസമ്മതമൊഴികള്‍, സാക്ഷിമൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യതെളിവുകള്‍ എന്നിവ ദിലീപിനെതിരെ കുറ്റപത്രത്തില്‍ നിരത്തും. കൂടാതെ റിമി ടോമി, പള്‍സര്‍ സുനിയുടെ അമ്മ, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ തുടങ്ങി 15 പേരുടെ രഹസ്യ മൊഴികളും ദിലീപിനെതിരായ നിര്‍ണായക തെളിവുകളായി മാറും.

ഇത്തരം മൊഴികളും തെളിവുകളും അന്വേഷണ സംഘം യോഗത്തില്‍ അന്തിമ വിശകലം നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News