നെയ്മര്‍ ബാഴ്‌സ വിട്ടത് ക്രിസ്റ്റ്യാനോയ്ക്ക് പകരക്കാരനാകാനോ; കൂടുമാറ്റം ഉടനെന്നു സൂചന

നെയ്മര്‍ ബാഴ്‌സ വിട്ടത് റയല്‍ എത്താനാണെന്നോ എന്ന് എല്ലാവരും സംശയിക്കുന്ന കാര്യമാണ്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് ഏറെക്കുറെ വിരാമം അടുത്തു തന്നെ ഉണ്ടാകും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

അടുത്ത രണ്ടോ മൂന്നോ സീസണുകളില്‍ക്കുളളില്‍ തന്നെ നെയ്മര്‍ റയലില്‍ എത്തുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു .ഇതാദ്യമായല്ല ഇത്തരത്തിലൊരു രഹസ്യ കരാറിനെക്കുറിച്ച് വാര്‍ത്ത പുറത്ത് വരുന്നത്.

നെയ്മര്‍ റയലിലേക്ക് കൂറുമാറാത്തതിന് പിന്നില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിദ്ധ്യമാണെന്നും റൊണാള്‍ഡോ റയല്‍ വിട്ടാല്‍ നെയ്മര്‍ റയലിലെത്തുമെന്നും സൂചനയുണ്ട്.

റയല്‍ മാഡ്രിഡും റൊണാള്‍ഡോയുടെ പകരക്കാരനായി കണ്ട് വെച്ചിരിക്കുന്ന താരം നെയ്മറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നെയ്മറുടെ കൗമാര കാലം മുതല്‍ റയല്‍ നെയ്മറെ സ്വന്തം നിരയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെന്നും അതിന്റെ ഫലപ്രാപ്തി രണ്ടോ മൂന്നോ സീസണുകള്‍ക്കുളളില്‍ സംഭവിക്കുമെന്നും മറ്റ് ചിലര്‍ പറയുന്നു.

അതെസമയം നെയ്മറെ സ്വന്തമാക്കിയതോടെ എഫ്എഫ്പി നിയമത്തിന്റെ ലംഘനം പിഎസ്ജി നടത്തിയതായി ആരോപണം ഉയരുന്നതിനാല്‍ നെയ്മറെ പിഎസ്ജി ഉടന്‍ തന്നെ റയലിന് കൈമാറിയേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News