ഒടുവില്‍ മിസ്റ്റര്‍ എക്‌സ് ആരെന്ന രഹസ്യം ഗൗതം മേനോന്‍ വെളിപ്പെടുത്തി

തമിഴ് സിനിമാ ഗാനങ്ങള്‍ ഇഷ്ട്ടപ്പെടുന്നവര്‍ ഒരിക്കലെങ്കിലും അറിയാതെ പാടാതിരിക്കാന്‍ വഴിയില്ല മറുവാര്‍ത്തൈ പേസാതെ എന്ന പാട്ട്.

എന്നാല്‍ ഈ പാട്ട് പുറത്തിറങ്ങിയത് മുതല്‍ എല്ലാവരും തിരക്കുന്ന കാര്യം ആരാണ് സംഗീത സംവിധായകന്‍ എന്ന്.
ഗൗതം വാസുദേവ് മേനോന്‍ ചിത്രം എന്നൈ നോക്കി പായും തോട്ടൈയിലാണ് ഈ പാട്ടുള്ളത്.

ആ അജ്ഞാത സംഗീത സംവിധായകന്റെ പേര് മിസ്റ്റര്‍ എക്‌സെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വിശേഷിപ്പിച്ചിരുന്നത്. ഒടുവില്‍ ആ രഹസ്യം ഗൗതം മേനോന്‍ തന്നെ വെളിപ്പെടുത്തി.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആരാണ് സംഗീത സംവിധായകനെന്ന് ഗൗതം പറഞ്ഞത്.
അവരും പ്രതീക്ഷിച്ചത് എ.ആര്‍ റഹ്മാനോ ഹാരിസ് ജയരാജോ ഇളയരാജയോ ആയിരിക്കും എന്നാണ്.

എന്നാല്‍ ഇവരൊന്നുമല്ല ദാര്‍ബുക ശിവയാണ ആ സംഗീത സംവിധായകന്‍ .എം. ശശികുമാറിന്റെ ‘കിടാരി’ എന്ന ഒരൊറ്റ ചിത്രത്തിന് മാത്രമാണ് ദാര്‍ബുക ശിവ സംഗീതം നല്‍കിയിട്ടുള്ളത്.

നടന്‍ കൂടിയായ ദാര്‍ബുക ധനുഷ് ചിത്രം ‘തൊടരി’യില്‍ അഭിനയിച്ചിട്ടുമുണ്ട്.ഗാനം പുറത്തിറങ്ങി ഇന്നോളം രണ്ടുകോടിയിലേറെ പ്രേക്ഷകരാണ് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News