രമേശ്കുമാറിന്റെ പുതിയ ഷോര്‍ട് ഫിലിം റോസ് ലോഡ്ജ് കൈരളി ടിവിയില്‍

കുമ്മാട്ടി, മഴയിതള്‍പ്പൂക്കള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആള്‍ട്ടര്‍നേറ്റ് ഡൈമെന്‍ഷന്റെ അടുത്ത ചിത്രം റോസ് ലോഡ്ജിന്റെ ചിത്രീകരണം അമേരിക്കയില്‍ വിസ്‌കോണ്‍സിനില്‍ പൂര്‍ത്തിയാകുന്നു.

എല്ലാമറിയാമെന്ന് അഹങ്കരിക്കുന്ന മനുഷ്യന്റെ ജീവിത ഗതി മാറി മറിക്കാന്‍ വളരെ ചെറിയ ജീവിതാനുഭവങ്ങള്‍ക്ക് കഴിയും.

നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന റോസ് ലോഡ്ജില്‍ ഒരു രാത്രി അഞ്ചു കൂട്ടുകാര്‍ എത്തുന്നതോട് കൂടി ആണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് വളരെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്‍പോട്ടു പോകുന്ന ഈ ഹൃസ്വ ചിത്രത്തിന്റെ കഥ രമേഷ് കുമാറിന്റേതാണ്.

ജോസ് ജോസഫ് കൊച്ചുപറമ്പിലും രമേഷ് കുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന്റെ ക്യാമറയും സംവിധാനവും രമേഷ് നിര്‍വഹിക്കുന്നു.

ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് ജോസ് ജോസഫ് കൊച്ചുപറമ്പില്‍, മണി കൃഷ്ണന്‍, റോഷി ഫ്രാന്‍സിസ്, സന്ദീപ് ഗോപാലകൃഷ്ണന്‍, സിജിത്ത് വിജയകുമാര്‍ എന്നിവരാണ്

കൈരളി ടീവിയിലും പീപ്പിള്‍ ടീവിയിലും ഒക്ടോബര്‍ 28 ശനിയാഴ്ചയും, 29 ഞായറാഴ്ചയും അമേരിക്കന്‍ ഫോക്കസ് എന്ന പരിപാടിയിലൂടെ ഈ ചിത്രം സംപ്രേഷണം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News