ദിലീപ് അമ്മയില്‍ തിരിച്ചെത്തുമോ; ചോദ്യം ഇന്നസെന്റിനോട്; മറുപടി ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ദിലീപിനെ അമ്മയില്‍ തിരിച്ചെത്തുമോ.

സിനിമാ ലോകം ഉറ്റു നോക്കുന്ന ചോദ്യമാണത്. ഈ ചോദ്യം താര സംഘടനയുടെ പ്രസിഡന്റിനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെ .

ഇന്നസെനന്റിനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി

അങ്കമാലിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്നതിനിടയിലാണു ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ എന്ന് ഇന്നസെന്റിനോട് ചോദിച്ചത്. തനിക്കു വേണോ എന്നായിരുന്നു അതൃപ്തിയോടെയുള്ള ഇന്നസെന്റിന്റെ മറുചോദ്യം.

ചോദിക്കാന്‍ മറ്റൊരു വേദിയില്ലാത്തതിനാലാണ് ഇപ്പോള്‍ ഈ ചോദ്യമുന്നയിച്ചതെന്ന് പറഞ്ഞപ്പോള്‍, അത് പറയാന്‍ വേറെ ആളുണ്ടെന്നും ഇന്നസെന്റ് മറുപടി നല്‍കി.

മാത്രമല്ല, നിലവില്‍ എല്ലാ ചാനലുകള്‍ക്കും ആവശ്യത്തിന് സംഭവങ്ങളുണ്ട്. തീരെ ഗതി മുട്ടുമ്പോ തന്റടുത്തേയ്ക്ക് വരൂ ഞാന്‍ തരാം എന്നും ഇന്നസെന്റ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News