ദീപാവലിയ്ക്ക് ആരാധകര്‍ക്ക് സല്‍മാന്‍ ഖാന്റെ വക കിടിലന്‍ സമ്മാനം

അവധി ദിനങ്ങള്‍ ലക്ഷ്യമാക്കിയാണ് പല സിനിമകളും റിലീസിനെത്തുന്നത്. ഇത്തവണത്തെ ക്രിസ്മസിന് സല്‍മാന്‍ ഖാന്റെ ‘ഗൈര്‍ സിന്താ ഹേ’ എന്ന സിനിമയും റിലീസിനെത്തുകയാണ്.

അതിനിടെ ദീപാവലി പ്രമാണിച്ച് ആരാധകര്‍ക്ക് സര്‍പ്രൈസായി സിനിമയിലെ ഫസ്റ്റ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

മെഷിന്‍ തോക്കുമായി മാസ് ലുക്കില്‍ നില്‍ക്കുന്ന സല്‍മാന്റ ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുറിവേറ്റ കടുവയെ പോലെ മറ്റൊന്നിനും വേട്ടയാടാന്‍ കഴിയില്ലെന്ന് ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യും എന്നാണ് സല്‍മാന്‍ ട്വിറ്ററിലൂടെയാണ് പറഞ്ഞത്.

നാളുകള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ചഭിനയിക്കുന്ന സിനിമയാണ് ഗൈര്‍ സിന്താ ഹേ. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News