സോളാര്‍ കേസില്‍ നീതി തേടി സരിത മുഖ്യമന്ത്രിയെ സമീപിച്ചു

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പാകെ പരാതി നല്‍കി. മുന്‍ അന്വേഷണസംഘത്തിന് എതിരെയാണ് പരാതി. ഒരു ബന്ധു വഴിയാണ് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

പ്രധാന ആരോപണം

നേരത്തെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമം നടത്തുന്നെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. പീഡിപ്പിച്ചവരുടെ പേരുകളും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ സരിത ആവര്‍ത്തിക്കുന്നുണ്ട്. പരാതി മുഖ്യമന്ത്രി ഡി ജി പിക്ക് കൈമാറി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here