മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി; പ്രണയവിവാഹങ്ങളെ ലൗജിഹാദാക്കരുത്; ശ്രുതിയെ ഭര്‍ത്താവിനൊപ്പം വിട്ടു

കൊച്ചി: മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. പ്രണയ വിവാഹങ്ങളെയെല്ലാം ലൗജിഹാദാക്കാനുള്ള ശ്രമം നല്ലതല്ലെന്ന് കോടതി ചൂണ്ടികാട്ടി.

മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തൃപ്പുണ്ണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശിനി ശ്രുതിയെ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു.

 ശ്രുതിയുടെ പരാതി

യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മര്‍ദ്ദം മൂലമാണ് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയതെന്ന് യുവതി കോടതിയില്‍ പറഞ്ഞു. ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മതാതാപിതാക്കള്‍ യോഗാ കേന്ദ്രത്തിലാക്കിയെന്നും കേന്ദ്രത്തില്‍വെച്ച് മര്‍ദ്ദനത്തിനിരയായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശ്രുതിയുടെ പരാതി.

പ്രണയത്തിന് അതിർവരമ്പില്ലന്നും അതിനെ മതവുമായി ചേർത്ത് കെട്ടരുതെന്നും കോടതി ഓർമിപ്പിച്ചു . ശ്രുതിയുടെ ഭർത്താവ് അനീസ് ഹമീദ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചാണ് , ശ്രുതിയെ ഭർത്താവിനുമൊപ്പം വിടാൻ കോടതി ഉത്തരവിട്ടത് .

ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരിൽ മാതാപിതാക്കൾ യോഗാ കേന്ദ്രത്തിൽ ആക്കിയെന്നും കേന്ദ്രത്തിൽ വച്ച് മർദ്ദനത്തിന് ഇരയായി ഇന്നും ശ്രുതി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വിവാദ യോഗാ കേന്ദ്രത്തിൽ അതിക്രമം നടന്നുവെങ്കിൽ അതു പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു .
ഘർവാപസിയുടെ പേരിൽ അതിക്രമം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് .

എല്ലാം പ്രണയവിവാഹങ്ങളും ലൗജിഹാദോ ഘർവാപ്പസി യോ അല്ല. പ്രണയത്തിന് അതിർവരമ്പിൽ എന്നും അതിനെ മതവുമായി ചേർത്തു കെട്ടരുതെന്നും കോടതി പറഞ്ഞു. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. ശ്രുതിയുടെ വിവാഹം ലൗ ജിഹാദ് അല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഭർത്താവിനൊപ്പം വിടാൻ കോടതി ഉത്തരവിട്ടത്.

ഇതിനിടെ സംസ്ഥാനത്ത് മതപരിവർത്തന കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ അടിയന്തരമായി അവ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി വാക്കാൽ നിർദേശിച്ചു. തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിനെതിരായ മറ്റൊരു ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. യോഗ കേന്ദ്രത്തിനെതിരെ പോലീസ് നടത്തുന്ന അന്വേഷണം . തൃപ്തികരമല്ലെന്ന് ഹർജിക്കാർ ആരോപിച്ചു .കേസ് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here