ട്വിറ്റര്‍ ഗോദയില്‍ മോദിയെ മലര്‍ത്തിയടിച്ച് രാഹുല്‍ ഗാന്ധി

ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുന്നേറുന്നതായി റിപ്പോര്‍ട്ട്.

വൈകി ട്വിറ്ററിലെത്തിയെങ്കിലും രാഹുല്‍ ഗാന്ധി പഞ്ച് ഡയലോഗുകളുമായി ആരാധകരെ കയ്യിലെടുത്തെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരുടേയും ജനപ്രീതി പരിശോധിച്ചാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

റിറ്റ്വീറ്റ് ചെയ്യപ്പെട്ടത് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകളാണ്

അടുത്തകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാളും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേക്കാളും റിറ്റ്വീറ്റ് ചെയ്യപ്പെട്ടത് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകളാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വിറ്ററില്‍ പിന്തുടരുന്ന രണ്ട് പേരാണ് മോദിയും കെജ്രിവാളും. ഇവരെ കടത്തിവെട്ടിയതോടെ രാഷ്ട്രീയ നേതാക്കളില്‍ രാഹുലിന്റെ സമ്മതി ഉയര്‍ന്നുവെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

സമീപകാലത്ത് മോദി ബി ജെ പി വിഷയങ്ങളില്‍ സ്ഥിരമായ പ്രതികരണങ്ങള്‍ ട്വിറ്ററില്‍ രാഹുല്‍ നടത്താറുണ്ട്. ജൂലൈമുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയം കൊണ്ട് രാഹുലിന് 10 ലക്ഷം ഫോളോവേഴ്‌സ് വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍.

വാഷിംഗ്ടണില്‍ വെച്ച് ട്രംപിനെ ആലിംഗനം ചെയ്ത് മോദി തിരിച്ചെത്തിയ ഉടനെയായിരുന്നു പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ പോസ്റ്റ്.

ഉടനെ വന്നു രാഹുലിന്റെ ട്വീറ്റ് മോദി ജി വേഗമാവട്ടെ, ട്രംപിനെ ഒന്നു കൂടെ കെട്ടിപ്പിടിക്കൂ എന്ന്. മോദി ട്രംപിനെ കെട്ടിപ്പിടിക്കുന്ന ചിത്രം അടക്കം പോസ്റ്റ് ചെയ്തുകൊണ്ടുള്ള ആ ട്വീറ്റ് തരംഗമായി.

ഒക്ടോബര്‍ 15 ന് വന്ന ആ റ്റ്വീറ്റ് 19,700 തവണയാണ് റിറ്റ്വീറ്റ് ചെയ്യപ്പെട്ടത്. 2015 മെയ്‌ലാണ് രാഹുല്‍ ആദ്യ റ്റ്വീറ്റ് ഇട്ടത്.

പക്ഷേ പിന്നാലെ വന്ന വേനല്‍ക്കാലത്തോടെ രാഹുലും കുതിച്ചെങ്കിലും മോദി ഏറെ മുന്നിലായിരുന്നു. സെപ്റ്റംബറിലാണ് രാഹുല്‍ മോദിയെ കടത്തിവെട്ടിയത്.

മോദിയുടെ റിട്വീറ്റ് ശരാശരി 2,506 ആണെങ്കില്‍ രാഹുലിന് 2, 784 ആയി മാറി. കെജ്രിവാളിന് 1,722 ഉം. തമിഴ് ചലച്ചിത്ര താരം കൂടിയായ ദിവ്യാ സ്പന്ദനയാണ് രാഹുലിന്റെ സോഷ്യല്‍ മീഡിയാ വിജയത്തിന് പിന്നില്‍.

പാര്‍ട്ടിയിലെ സാധാരണ അണികളിലേക്കു പോലും ഇറങ്ങി ചെല്ലും വിധമുള്ള സന്ദേശങ്ങള്‍ ചമയ്ക്കാന്‍ രാഹുലിനെ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News