മാര്‍പ്പാപ്പയോടും മോദി സര്‍ക്കാരിന് വിവേചനമോ; അനുമതി നല്‍കാത്തതിനാല്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം നടക്കില്ല.

അടുത്ത മാസം നടക്കുന്ന ബംഗ്ലാദേശ് സന്ദര്‍ശനത്തോടു ബന്ധിച്ച് ഇന്ത്യയിലെത്താനുള്ള ആഗ്രഹം മാര്‍പാപ്പ നേരത്തെ പ്രകടിപ്പിച്ചിരുന്നു.

പക്ഷെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഈ മാസം അവസാനത്തോടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശനം മാര്‍പാപ്പ ആരംഭിക്കുകയാണ് .

കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സന്ദര്‍ശനാനുമതി നല്‍കിയില്ല

ഈ വേളയില്‍ ഇന്ത്യ സന്ദര്‍ശിക്കാനും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സന്ദര്‍ശനാനുമതി നല്‍കിയിട്ടില്ല.

അടുത്തമാസം അവസാനത്തോടെ മാര്‍പ്പാപ്പ മ്യാന്‍മ്യാറും ബംഗ്ലാദേശിലും എത്തും. വത്തിക്കാന്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം ബംഗ്ലാദേശ് സന്ദര്‍ശനത്തിന് ശേഷം മാര്‍പാപ്പ ഇന്ത്യയിലെത്തും.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല പ്രതികരണം നല്‍കാത്തതിനാല്‍ ഇന്ത്യയെ ഒഴിവാക്കി മ്യാന്‍മാര്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഇരുരാജ്യങ്ങളുടെ പ്രസിഡന്റുമാരായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും.

രോഹിന്‍ഗ്യ അഭയാര്‍ഥികളുടെ വിഷയത്തില്‍ മാര്‍പ്പായുടെ നിലപാട് നിര്‍ണായകമാകും. ബംഗ്ലാദേശ് സന്ദര്‍ശന സമയത്ത് ധാക്കയില്‍ നടക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.

ഇന്ത്യ സന്ദര്‍ശിക്കാന്‍ വത്തിക്കാന്‍ തയ്യാറാണ് ഇതിനായി രണ്ടു വര്‍ഷമായി ശ്രമിക്കുന്നുണ്ട്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് സിബിസിഐ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News