ഓടുന്ന ട്രയിനിനു നേരെ കല്ലെറിയുന്നയാൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് ഓടുന്ന ട്രയിനിനു നേരെ കല്ലെറിയുന്നയാൾ പിടിയിൽ. അഞ്ചാലുമൂട് സ്വദേശി ധനേഷാണ് ആർ.പി.എഫിന്റെ പിടിയിലായത്.

ഇന്നലെ സന്ധ്യയോടെ ബംഗ്ലൂരു കൊച്ചുവേളി എക്സ്പ്രസ്സിനു നേരെ കുറ്റികാടിൽ ഒളിചിരുന്ന് കല്ലെറിയുന്നതിനിടെയാണ് ആർപിഎഫ് സി.ഐ രാജേഷിന്റെ നേതൃത്വത്തിൽ ഇയാളെ കയ്യോടെ പിടികൂടുന്നത്.

റിമാൻഡ് ചെയ്തു

മറ്റ് ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News