ബോളിവുഡ് ഗായകര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

ബോളിവുഡ് ഗായകരായ അങ്കിത് തിവാരി, ആകൃതി കക്കാര്‍, ശില്‍പാ റാവു എന്നിവര്‍ക്കെതിരെ മുംബൈ പൊലീസ് വഞ്ചാനാ കുറ്റത്തിന് കേസെടുത്തു. അമേരിക്കന്‍ ഇവന്‍റ് മാനേജമെന്‍റ് കമ്പനിയുടെ പരാതിയിലാണ് കേസ്.

പണം തിരികെ നല്‍കിയിട്ടില്ല

അങ്കിത് തിവാരിയുടെ മ്യൂസിക് കമ്പനിയായ ബ്രദര്‍ഹുഡ് എന്‍റര്‍ടെയ്മെന്‍റ് തങ്ങളില്‍ നിന്നും 30 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയിരുന്നുവെന്നും ഏറ്റെടുത്ത പരിപാടിക്ക് വന്നില്ലെന്നും കമ്പനി പരാതിയില്‍ പറയുന്നു.

പണം ഇതുവരെയും തിരികെ നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഐപിസി 406 വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ചോദ്യം ചെയ്യാനായി ഇവരെ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News