ചുവന്ന ചൈനയിലെ ചെഞ്ചുവപ്പാകുന്ന സ്ത്രീകള്‍

ബെയ്ജിംങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 19-ാം പാര്‍ടി കോണ്‍ഗ്രസില്‍ സ്ത്രീസാന്നിധ്യം മാതൃകാപരം. ചൈനയുടെ വിവിധ ഇടങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 2287 പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ 771 പേരും വിവിധ മേഖലകളില്‍ പണിയെടുക്കുന്ന സാധാരണ തൊഴിലാളികളാണ്.

33.7 ശതമാനം

മൊത്തം സമ്മേളന പ്രതിനിധികളുടെ 33.7 ശതമാനം. 86 കര്‍ഷകരും 283 വിദഗ്ധ തൊഴിലാളികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ഇവരടക്കമുള്ള ആകെ പ്രതിനിധികളില്‍ 24.1 ശതമാനവും സ്ത്രീകളാണെന്നതും ശ്രദ്ധേയം. 38 മേഖലയില്‍നിന്നായി പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ട പ്രതിനിധികളെല്ലാം സമ്മേളനനഗരിയില്‍ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here