തിരുവന്തപുരം: പക്ഷി മൃഗാദികളുടെ അസുഖ നിര്‍ണയം നടത്തുന്നതിനുളള ആധുനിക ലബോറട്ടറിയുടെ ശിലാസ്ഥാപനം ഇന്ന് നടക്കും.
ജന്തുജാലങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖം പടരാതിരിക്കാനുളള ആധുനിക മാര്‍ഗങ്ങള്‍ തേടുക എന്നത് കൂടിയാണ് ലബോറട്ടറിയുടെ ലക്ഷ്യം.
മൃഗങ്ങളിലെ ക്യാന്‍സര്‍ നിര്‍ണയക്കുന്നതിനുളള ഓങ്കോളജി വിഭാഗത്തിന്റെ ഉത്ഘാടനവും ഇന്ന് തന്നെ നടക്കും.
വന്യജീവികളിലെ രോഗ നിര്‍ണയത്തിനും, പഠനത്തിനും, ഗവേഷണത്തിനും വേണ്ടിയാണ് തിരുവനന്തപുരം പാലോട് ആസ്ഥാനമാക്കി പുതിയ ലബോറട്ടറി നിലവില്‍ വരുന്നത്.
കന്നുകാലികളിലും പക്ഷികളെയും ബാധിക്കുന്ന വിവിധതരം അസുഖങ്ങള്‍ നേരത്തെ കണ്ടെത്തുക എന്നതാണ് ലബോറട്ടറിയുടെ ലക്ഷ്യം.
ജന്തുകളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന റാബീസ്, എലിപനി, ആന്ത്രാക്‌സ്, പക്ഷിപനി, ക്ഷയം എന്നീ രോഗങ്ങളുടെ നിര്‍ണയവും ഇവിടെ നടക്കും.
സ്റ്റേറ്റ് ഇന്‍സ്ട്ട്യൂറ്റ് ഫോര്‍ അനിമല്‍ ഡിസീസ് എന്ന പേരിലാവും സ്ഥാപനം പ്രവര്‍ത്തിക്കുക.
മൃഗങ്ങളിലെ അസുഖങ്ങള്‍ കണ്ടെത്തുന്നതിന് പോളിമറേസ് ചെയിന്‍ റിയാക്ക്ഷന്‍, ഇമ്മ്യൂണോ ക്രോമറ്റോഗ്രാഫി എന്നീ ആധുനിക രോഗ നിര്‍ണയ രീതികളാണ് ഇവിടെ അവലംബിക്കുന്നത്.
കന്നുകാലികളിലെ പേവിഷബാധയെ പ്രതിരോധിക്കുന്നതിന് നിംഹാന്‍സുമായി ചേര്‍ന്ന് വികസിപ്പിചെടുത്ത ആന്റിബോഡി അടക്കമുളള നിരവധി കണ്ടെത്തലുകളാണ് സ്ഥാപനം നടത്തി കൊണ്ടിരിക്കുന്നത്.
വൈകിട്ട് മൂന്ന് മണിക്ക് പാലോട് ഉളള ചീഫ് ഇന്‍വെസ്റ്റഗേറ്റീവ് ഓഫീസില്‍ വെച്ച് സ്ഥാപനത്തിന്റെ തറകല്ലിടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
Get real time update about this post categories directly on your device, subscribe now.