പെരുന്തേനരുവി ചെറുകിട ജല വൈദ്യുത പദ്ധതി ഈ മാസം 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും; സവിശേഷതകള്‍ ഇങ്ങനെ

പത്തനംതിട്ട: പെരുന്തേനരുവി ചെറുകിട ജല വൈദ്യുത പദ്ധതി ഈ മാസം 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഇതിനൊപ്പം പെരുന്തേനരുവി ഡാം ടോപ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

പെരുന്തേനരുവി പോലുള്ള ചെറുകിട ജല വൈദ്യുതി പദ്ധതികളെ പ്രോത്സാഹിപ്പിക്കുമെന്ന് പദ്ധതി പ്രദേശം സന്ദർശിച്ച വൈദ്യുതി മന്ത്രി എം.എം മണി വ്യക്തമാക്കി.

റാന്നി താലൂക്കില്‍ നാറാണംമൂഴി-വെച്ചൂച്ചിറ പഞ്ചായത്തുകളിലായി പമ്പാ നദിയില്‍ പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു സമീപമാണ് ചെറുകിട ജലവൈദ്യുത പദ്ധതി നിര്‍മിച്ചിരിക്കുന്നത്.

ആറ് മെഗാവാട്ട് സ്ഥാപിത ശേഷിയും 25.77 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ഉത്പാദനവുമുള്ള പെരുന്തേനരുവി പവര്‍‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി റാന്നി 110 കെവി സബ് സ്റ്റേഷന്‍ വഴിയും, റാന്നി-പെരുനാട് 33 കെവി സബ് സ്റ്റേഷന്‍ വഴിയും പ്രസരണം ചെയ്യും.

പമ്പയിലെ ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതി

പമ്പാ നദിയില്‍ നിര്‍മിച്ച ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് പെരുന്തേനരുവിയിലേത്. പെരുന്ദേനരുവി പോലുള്ള ചെറുകിട ജല വൈദ്യുതി പദ്ധതികളെ പ്രോത്സാഹിപ്പിക്കുമെന്ന് പദ്ധതി പ്രദേശം സന്ദർശിച്ച വൈദ്യുതി മന്ത്രി എം.എം മണി വ്യക്തമാക്കി.

പെരുന്തേനരുവി വൈദ്യുത പദ്ധതിക്കു താഴെയായി മറ്റൊരു ചെറുകിട പദ്ധതി നടപ്പാക്കുന്നതു പരിഗണനയിലാണ്. വന്‍കിട പദ്ധതികള്‍ ഇനി കേരളത്തില്‍ പ്രയാസമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് നിര്‍മാണം മുടങ്ങിക്കിടന്നതടക്കമുള്ള ചെറുകിട പദ്ധതികള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി 21 പദ്ധതികള്‍ നിര്‍മാണത്തിലാണെന്നും ജലവൈദ്യുത പദ്ധതി മൂലം പെരുന്തേനരുവി വെള്ളച്ചാട്ടത്തിലെ ഒഴുക്ക് കുറയാതിരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News