
കോഴിക്കോട്: നോട്ട് നിരോധനം വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ നവംബര്‍ 8 ന് ദേശീയ വിഡ്ഢി ദിനമായി ആചരിക്കുമെന്ന് യൂത്ത് ലീഗ്.
അതേ ദിവസം ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയ്ക്ക് വിഡ്ഢി പട്ടം ചാര്‍ത്തുമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വ്യക്തമാക്കി.
മണ്ടന്‍ തീരുമാനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം
മണ്ടന്‍ തീരുമാനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും യൂത്ത് ലീഗ് അറിയിച്ചു.
ഉപ തിരഞ്ഞെടുപ്പ് നടന്ന വേങ്ങരയില്‍ യുഡിഎഫ് സംവിധാനം പരാജയപ്പെട്ടതായും യൂത്ത് ലീഗ് വിലയിരുത്തുന്നു. ഭരണ വിരുദ്ധ വികാരം ഉപയോഗപ്പെടുത്താന്‍ യുഡിഎഫിന് സാധിച്ചിട്ടില്ല.
ഇതിന്റെ കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കണമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു. തിരുത്തേണ്ട സാഹചര്യങ്ങളില്‍ പാര്‍ട്ടി തിരുത്തിയിട്ടുണ്ടെന്നും വേങ്ങരയിലും ഇത് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
എസ് ഡി പി ഐ പോലുള്ള സംഘടനകള്‍ നടത്തുന്ന വര്‍ഗ്ഗീയ വത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കുറച്ചുകൂടി ജാഗ്രത പാര്‍ട്ടി കാണിക്കേണ്ടതായിരുന്നുവെന്നും പി കെ ഫിറോസ് കുറ്റപ്പെടുത്തി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ചാരിറ്റി പ്രവര്‍ത്തനത്തില്‍ മാത്രം ഒതുങ്ങരുതെന്നും രാഷ്ട്രീയ കാര്യങ്ങളില്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here