
ദില്ലി; കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ വിവാദം ആളികത്തുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ യാത്രകളുടെ ചെലവ് ആരാണ് വഹിച്ചതെന്ന് വ്യക്തമാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് ബിജെപിക്ക് പ്രതികരണമില്ല.
2003നും 2007നും ഇടയില്‍ ഇന്ത്യയിലും വിദേശങ്ങളിലുമായി 100ല്‍ അധികം യാത്രകളാണ് മോദി നടത്തിയിരുന്നത്. 16.56 കോടി രൂപയാണ് ഇതിനെല്ലാമായി ചെലവിട്ടതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് ഉത്തരമില്ല
ഈ യാത്രകളുടെ ചെലവ് ആരാണ് വഹിച്ചതെന്ന് അറിയാനുള്ള ആഗ്രഹം ഇന്ത്യക്കുണ്ടെന്നും വിവരാവകാശ നിയമപ്രകാരം 2007ല്‍ നല്‍കി അപേക്ഷക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നും സിങ്‌വി ചൂണ്ടികാട്ടി.
എന്തുകൊണ്ടാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇത്രയും കാലമായിട്ടും ഉത്തരം നല്‍കാത്തതെന്ന കോണ്‍ഗ്രസിന്റെ ചോദ്യത്തോട് ബിജെപി ഇനിയും പ്രതികരിച്ചിട്ടില്ല. രാജ്യമാകെ വിഷയം ചര്‍ച്ചയാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here