ആര്‍ട്ടിസ്റ്റ് അലന്‍സിയറെ വെട്ടിക്കൊല്ലണം, ചുട്ടുകൊല്ലണം, കത്തിക്കണമെന്നും സംഘികളുടെ ആക്രോശം

കൊച്ചി:സംഘപരിവാറിന്റ ഫാസിസ്റ്റ് പ്രചരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ചലച്ചിത്ര നടന്‍ അലന്‍സിയറിനെതിരെ വിദ്വേഷ പ്രചരണം. അലന്‍സിയറെ വെട്ടികൊല്ലണം, ചുട്ടുകൊല്ലണം കത്തിക്കണം എന്നെല്ലാമാണ് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലെ പോസ്റ്റുകളിലുള്ളത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ പ്രസ്താവന നടത്തിയപ്പോള്‍, കറുത്ത തുണി കൊണ്ട് കണ്ണ് മറച്ച് കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ച അലന്‍സിയറുടെ നടപടി ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഇതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.

കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും?

അലന്‍സിയറുടെ ചിത്രമടക്കം ‘ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും?’ എന്ന, ശ്രുതി അശോകന്‍ എന്ന പ്രൊഫൈലില്‍ നിന്നു വന്ന പോസ്റ്റിനു കീഴെയാണ് കൊലവിളിയും അക്രമത്തിനുള്ള ആഹ്വാനവും നിറയുന്നത്.ചുട്ടുകൊല്ലണം, വെട്ടിക്കൊല്ലണം, കാലും കൈയും വെട്ടും ബാക്കി വന്നാല്‍ കത്തിക്കും തുടങ്ങി അക്രമാസക്തമായ പ്രതികരണങ്ങളാണ് മിക്കതും.

സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളിലെത്തി കണ്ണ് ചൂഴ്ന്നെടുക്കണമെന്നാണ് ജനരക്ഷായാത്രക്കെത്തിയ സരോജ് പാണ്ഡെ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്.ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത പ്രതിഷേധവുമായി അലന്‍സിയര്‍ പൊലീസില്‍ പരാതി നല്‍കിയത്.

സംവിധായകന്‍ കമല്‍ രാജദോഹിയാണെന്നും പാകിസ്ഥാനിലേക്ക് പോകണമെന്നുമുള്ള ബിജെപി നേതാവ് രാധാകൃഷ്ണന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നേരത്തെ കാസര്‍കോട് ബസ്സ്റ്റാന്‍ഡില്‍ ഒറ്റയാള്‍ പോരാട്ടവുമായും അലന്‍സിയര്‍ നടത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News