ഒല, യൂബര്‍ മാതൃകയില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്രക്ക് സൗകര്യമൊരുക്കുന്ന ഒല, യൂബര്‍ എന്നിവയുടെ മാതൃകയില്‍ വിമാന സര്‍വീസുകള്‍
തുടങ്ങുന്നു.

50 ശതമാനം ഡിസ്‌കൗണ്ടില്‍ ആഭ്യന്തര സര്‍വ്വീസുകളാണ് ആരംഭിക്കുക. ചാര്‍ട്ടേര്‍ഡ് വിമാന കമ്പനികളുടെ നേതൃത്വത്തിലാണ്
ഇത്തരത്തില്‍ സര്‍വവ്വീസ് ആരംഭിക്കുക.

രാജ്യത്ത് 129 എവിയേഷന്‍ ഓപ്പറേറ്റര്‍മാരാണ് ഉള്ളത്. ഇതില്‍ 60 പേരാണ് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് സര്‍വീസ് നടത്തുന്നത്. മറ്റുള്ളവര്‍ ഹെലികോപ്റ്റര്‍ സര്‍വീസാണ് നടത്തുന്നത്. നിലവില്‍ എയര്‍ക്രാഫ്റ്റ് വാടകക്കെടുക്കുന്നതിന് ഉയര്‍ന്ന നിരക്കാണ് ചുമത്തുന്നത്.

ഇത് 50 ശതമാനം വരെ കുറച്ച് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനാണ് വിമാന കമ്പനികളുടെ നീക്കം. ജെറ്റ് സെറ്റ് ഗോ, ഇഇസെഡ് ചാര്‍ട്ടേഴ്‌സ് തുടങ്ങിയ കമ്പനികള്‍ നിലവില്‍ പ്രീമിയം നിരക്കില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

നിലവില്‍ 6 സീറ്റുള്ള ചെറിയ വിമാനം വാടകക്കെടുക്കണമെങ്കില്‍ മണിക്കൂറിന് 150000 മുതല്‍ 200000 ലക്ഷം വരെ ചെലവാകും. ഇതില്‍ കുറവ് വരുന്നതോടെ കൂടുതല്‍ പേര്‍ വിമാനം വാടകക്കെടുക്കുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News