ബ്രാഹ്മണരായ പൂജാരിമാരെ വിവാഹം ചെയ്യുന്ന യുവതികള്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് തെലുങ്കാന സര്‍ക്കാര്‍

ബ്രാഹ്മണരായ പൂജാരിമാരെ വിവാഹം ചെയ്യുന്ന യുവതികള്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് തെലുങ്കാന സര്‍ക്കാര്‍. വിവാഹം ചെയ്യുന്നതിന് മുന്നു ലക്ഷം രൂപയും കല്യാണ ചിലവിലേക്കായി ഒരു ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നല്‍കുക.

കല്യാണവസ്തു എന്ന പേരില്‍ ദമ്പതികളുടെ പേരില്‍ മൂന്നു വര്‍ഷത്തേക്കാണ് തുക നിക്ഷേപിക്കുക.

്തുച്ഛമായ ശബളമാണന്നതിനാല്‍ പൂജാരിമാരെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ല എന്നതിനാല്‍ ഈ വിഭാഗത്തില്‍ പലരും അവിവാഹിതരായി കഴിയുകയാണ്.

ഇക്കാരണത്താലാണ് സര്‍ക്കാര്‍ ലക്ഷങ്ങള്‍ സഹായ ധനസഹായം നല്‍കാന്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News