കോഴിക്കോട് തോണി മറിഞ്ഞ് രണ്ടു മരണം

കോഴിക്കോട് : കടലുണ്ടി പുഴയില്‍ തോണി മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. വള്ളിക്കുന്ന് സ്വദേശികളായ വനീഷ്, രാഗേഷ് എന്നിവരാണ് മരിച്ചത്.

4 പേരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കടലുണ്ടി പുഴയിലെ ബാലാതുരുത്തിക്ക് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്.

കടലുണ്ടി വാവുത്സവത്തിനെത്തിയതായിരുന്നു മരിച്ച 2 പേരും. ബാലാത്തുരുത്തിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് തോണിയില്‍ പോകും വഴിയാണ് അപകടം നടന്നത്.  ആറ് പേരാണ് വള്ളത്തിന്‍ ഉണ്ടായിരുന്നത്.

2 പേരുടേയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News