ആരുമില്ലേ ഈ നാട്ടില്‍; ഗുജറാത്തിലെ സാമുഹ്യവിരുദ്ധരുടെ അരാജകത്വത്തിനെതിരെ പ്രതികരിക്കാന്‍; പൊട്ടിത്തെറിച്ച് ദീപികയുടെ ചോദ്യം

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് തന്റെ താരപ്രഭയെത്തിച്ച നായികയാണ് ദീപിക പദുകോണ്‍. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം കൈപറ്റുന്ന താരറാണിയും മറ്റാരുമല്ല.

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയെന്ന പുതിയ ചിത്രം തീയറ്ററിലെത്താനായി കാത്തിരിക്കുകയാണ് താരം. അഭിനയ ജീവിതത്തിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ദീപികയെ സംബന്ധിച്ചടുത്തോളം പത്മാവതി.

ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പെ തന്നെ സാമൂഹ്യവിരുദ്ധരുടെ നോട്ടപ്പുള്ളിയായ ചിത്രം റിലീസിംഗിലേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്. പത്മാവതിയുടെ രംഗോലി കലാരൂപം ഗുജറാത്തിലെ ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.

അതിമനോഹരമായ രംഗോലി

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബോളിവുഡ് സുന്ദരി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് ദീപിക.

കലാസൃഷ്ടികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണം. പത്മാവതിയുടെ രംഗോലി കലാരൂപം തകര്‍ത്തിരിക്കുന്ന കാഴ്ച അങ്ങേയറ്റം ഹൃദയഭേദകമാണെന്നും ദീപിക കുറിച്ചിട്ടുണ്ട്.

ഗുജറാത്ത് കലാകാരനായ കരണ്‍ 48 മണിക്കൂറുകള്‍ കൊണ്ട് തയ്യാറാക്കിയ അതിമനോഹരമായ രംഗോലിയാണ് ഗുജറാത്തിലെ നൂറോളം വരുന്ന സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.

റാണി പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തിനെതിരെ രജപുത്ര സംഘടനയും നേരത്തെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News