ഏകദിന റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി; കോഹ്‌ലിപ്പടയ്ക്ക് ഒന്നാം റാങ്ക് നഷ്ടമായി

ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ മേല്‍ക്കോയ്മയ്ക്ക് തിരിച്ചടി. ഏകദിന ക്രിക്കറ്റ് മത്സരങ്ങളിലെ രാജാക്കന്‍മാരെന്ന ലേബലുമായി കുതിച്ച ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമായി.

ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനവും ജയിച്ചതോടെയാണ് ആഫ്രിക്കന്‍ പടയ്ക്ക് സുവര്‍ണ നേട്ടം സ്വന്തമായത്.

6244 പോയിന്റും 120 റേറ്റിംഗുമായാണ് ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. 120 റേറ്റിംഗ് ഉണ്ടെങ്കിലും 5993 പോയിന്റ് മാത്രമാണ് ടീം ഇന്ത്യക്കുള്ളത്.

ഒന്നാം റാങ്കിനായി ശക്തമായ പോരാട്ടം

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം.

എന്നാല്‍ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചാല്‍ ഒന്നാം സ്ഥാനം വീണ്ടും ആഫ്രിക്കന്‍ ശക്തികള്‍ക്ക് സ്വന്തമാകും.

എബി ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്ക തകര്‍ത്തടുക്കിയത്. 104 പന്തില്‍ നിന്ന് 176 റണ്‍സ് അടിച്ചൂകൂട്ടിയ ഡിവില്ലേഴ്‌സിന്റെ മികവില്‍ 104 റണ്‍സിനാണ് ബംഗ്ലാക്കൂട്ടത്തെ കീഴടക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here