സ്വകാര്യ ആശുപത്രി നഴ്‌സുമാരുള്‍പ്പടെ മുഴുവല്‍ ജീവനക്കാരുടെയും വേതന വര്‍ധനവിന് അംഗീകാരം നല്‍കി പിണറായി സര്‍ക്കാര്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുള്‍പ്പടെ മുഴുവല്‍ ജീവനക്കാരുടെയും വേതന വര്‍ധനവിന് അംഗീകാരം. ഇന്ന് ചേര്‍ന്ന മിനിമം വേജസ് സമിതിയാണ് വേതന വര്‍ധവിന് അംഗീകാരം നല്‍കിയത്.

സ്വകാര്യമാനേജ്‌മെന്റ് പ്രതിനിധികളുടെ വിയോജിപ്പോടെയാണ് തീരുമാനം.റിപ്പോര്‍ട്ട് ലേബര്‍കമ്മീഷ്ണര്‍ സര്‍ക്കറിന് നല്‍കും. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനാണ് മിനിമം വേതന സമിതി അംഗീകാരം നല്‍കിയത്.

നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ അംഗീകരിച്ച ഫോര്‍മുലയാണ് ലേബര്‍കമ്മീഷ്ണര്‍ മുന്നോട്ട് വച്ചത്. അതിന്‍പ്രകാരമാണ് 50കിടക്കകള്‍ ഉള്ള ആശുപത്രിയിലെ നഴ്‌സുമാരുടെ വേതനം 20000രൂപ ആക്കാനും മറ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കാനും തീരുമാനമായത്.

കിടക്കകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ആനുപാതികമായി വേതനം വര്‍ദ്ദിപ്പിക്കാനും തീരുമാനമായി.ആശുപത്രി മാനേജ്‌മെന്റുകലുടെ വിയോജിപ്പോടെയാണ് വേതനവര്‍ധനവ് മിനിമം വേതന സമിതി അംഗീകരിച്ചത്

ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് വേതനവര്‍ധനവ് സമിതി അംഗീകരിച്ചത്.മാനോജ്‌മെന്റുകളുടെ വിയോജിപ്പോടു കൂടിയ റിപ്പോര്‍ട്ട് ലേബര്‍ കമ്മീഷ്ണര്‍ തൊഴില്‍ വകുപ്പ് സെക്രട്ടറിക്ക് കൈമാറും.

തുടര്‍ന്ന് സര്‍ക്കാര്‍ കരട് വിഞ്ജാപനം ഇറക്കും വിയോജിപ്പ് ഉള്ളവര്‍ക്ക് അഡ് വയിസറി ബോര്‍ഡിനെ സമര്‍പ്പിക്കാം.ഇതിന് ശേഷമെ സക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കു.

ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ ശണ്പള വര്‍ധനവിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും മിനിമം വേജസ് സമിതി തീരുമാനിച്ചു.

ദീര്‍ഘനാളായി ഉള്ള സ്‌കാര്യ ആശുപത്രി ജീവനക്കാരുടെ ആവശ്യമാണ് ഇശ്ചാശക്ത്തിയുള്ള ഈ സര്‍ക്കാരിന്റെ തീരുമാനത്തോടെ മറികടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News