
കൊച്ചി :നവജാത ശിശുവിനെയും കൊണ്ട് വിദഗ്ധ ചികിത്സയ്ക്കായി പോകുകയായിരുന്ന ആംബുലന്‍സിനെ കടത്തി വിടാതെ ആഡംബര വാഹനമായ എസ് യു വി. പെരുമ്പാവൂരില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് അത്യാഹിത നിലയിലായിരുന്ന നവജാത ശിശുവിനെയും കൊണ്ട് പോകുംവഴിയാണ് കിലോമീറ്ററോളം എസ് യു വി മാര്‍ഗ്ഗതടസ്സമുണ്ടാക്കിയത്.
ജനിച്ച് 15 മിനിറ്റ് മാത്രം പ്രായമുളള കുഞ്ഞിനെയും കൊണ്ട് പോകുന്ന ആംബുലന്‍സിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് മുന്നില്‍ പോകുന്ന എസ് യുവി വാഹനമാണിത്. ആംബുലന്‍സില്‍ നഴ്‌സും കുഞ്ഞിന്റെ അമ്മയുമുണ്ട്.
കുഞ്ഞിന് ശ്വാസതടസ്സമുളളതിനാല്‍ പെരുന്പാവൂരില്‍ നിന്ന് കളമശേരിയിലേക്ക് ജീവന്‍ നിലനിര്‍ത്താനുളള ഓട്ടത്തിലായിരുന്നു ആംബുലന്‍സ്. അതിനിടയിലാണ് ആലുവയ്ക്കടുത്ത് രാജഗിരി ആശുപത്രിക്ക് മുന്നില്‍ നിന്ന് എക്കോ സ്‌പോര്‍ട് വാഹനം ആംബുലന്‍സിന് മുന്നില്‍ വരുന്നത്.
ദൃശ്യങ്ങളില്‍ കാണുന്നതുപോലെ കളമശേരി വരെ ആംബുലന്‍സിനെ കടത്തിവിടാതെ എസ് യു വി വാഹനം മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് പോകുന്നത് കാണാം.
ആംബുലന്‍സ് ഡ്രൈവര്‍ മധു തന്നെയാണ് ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ പിന്നീട് പോസ്റ്റ് ചെയ്തത്.
കെ എല്‍ 17 -എല്‍ 202 എന്ന വാഹനമാണ് മാര്‍ഗ്ഗതടസ്സമുണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മല്‍ ജോസ് എന്നയാളുടെ പേരിലുളള വാഹനമാണിത്. സംഭവത്തില്‍ ഡ്രൈവര്‍ മധു ആര്‍ടിഒയ്ക്കും പെരുന്പാവൂര്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here