100 കിലോഗ്രാം കഞ്ചാവ് പിടികൂടി

പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. മിനിലോറിയുടെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 100 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി . കോട്ടയം തൃശൂര്‍ സ്വദേശികളായ മൂന്നു പേര്‍ പിടിയിലായി.

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മിനിലോറിയും മറ്റൊരു കാറും പോലീസ് പിടിച്ചെടുത്തു. വലിയ പെട്ടികളിലാക്കി മിനിലോറിയുടെ പ്ലാറ്റ്‌ഫോമിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കടത്ത് സംഘം കുടുങ്ങിയത.
പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News