ബാല്യം പിന്നിട്ടിട്ടില്ലാത്ത കുഞ്ഞുങ്ങളോട് കാമവെറിയന്മാര്‍ ചെയ്ത് കൂട്ടുന്ന ക്രൂരതകള്‍; `മാപ്പ്’ ശ്രദ്ധേയമാകുന്നു

ബാല്യം പിന്നിട്ടിട്ടില്ലാത്ത കുഞ്ഞുങ്ങളോട് കാമവെറിയന്മാര്‍ ചെയ്ത് കൂട്ടുന്ന ക്രൂരതകള്‍. ഇതിനെതിരെ സമൂഹത്തിന് ഒരു നല്ല സന്ദേശം നല്‍കുക എന്ന് ലക്ഷ്യത്തോടെ സഞ്ജയ് പരമ്പത്തും സംഘവും അണിയിച്ചൊരുക്കിയ ഷോര്‍ട്ട് ഫിലിമാണ് `മാപ്പ്’

രണ്ടാ‍ഴ്ച തികഞ്ഞിട്ടില്ല അഞ്ചലിനടുത്ത് ഏരൂരില്‍ 5 വയസ്സായ പെണ്‍ കുഞ്ഞിനെ ബന്ധു പീഡിപ്പിച്ച് കൊന്നത്.കണ്മുന്നില്‍ ഇതുപോലെ നിരവധി സംഭവങ്ങള്‍.അയല്‍വാസി ,ബന്ധുക്കള്‍,തുടങ്ങി അധ്യാപകര്‍ വരെ പീഡിപ്പിക്കുന്നതിന്‍റെ വാര്‍ത്തകള്‍ മാത്രം.നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ അതിനെ സമിപിക്കുന്നതെങ്ങനെയാകും . ഈ അവസരത്തിലാണ് `മാപ്പ്’ എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ പ്രസക്തി.

ഒരു സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് സഞ്ജയ് പരമ്പത്ത് `മാപ്പ്’ അണിയിച്ചൊരുക്കിയിരിക്കുന്നത് .സഞ്ജയുടെ കന്നി സംരംഭം.

വെറും നാലരമണിക്കൂര്‍ എടുത്താണ് 5 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചത്‍.പക്ഷേ 5 മിനുട്ട് കൊണ്ട് വലിയൊരു വിഷയം അതിന്‍റേതായ ഗൗരവത്തോടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നു.

അഞ്ജു അരവിന്ദും അക്ഷയയുമാണ് പ്രധാനവേഷങ്ങളില്‍ .

കഥയുടെ ത്രെഡ് മനസ്സില്‍ രൂപം കൊണ്ടതും പെട്ടെന്ന് പകര്‍ത്തി സ്ത്രീ സുഹൃത്തുക്കളെ ഏല്‍പ്പിച്ചു .വായിച്ച് അഭിപ്രായം പറയാന്‍.പലരും കരഞ്ഞുകൊണ്ടാണ് അഭിപ്രായം പറഞ്ഞത്.

അഞ്ജുവും ഇതേ അഭിപ്രായം തന്നെ പറഞ്ഞു.തിരക്കഥ വായിച്ചപ്പോള്‍ കരഞ്ഞുപോയി.സമൂഹത്തിന് നല്‍കാന്‍ ക‍ഴിയുന്ന എറ്റവും നല്ല സന്ദേശം.അതിലൊരു ഭാഗമാകാന്‍ ക‍ഴിയുന്നതാണ് ഭാഗ്യം.പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ചതും അതുകൊണ്ട് തന്നെയാണെന്ന് അഞ്ജു.

ദീപാവലിനാളിലായിരുന്നു യൂ ട്യൂബ് റിലീസ്.യൂ ട്യൂബ് റിലീസായിരുന്നില്ല ഉദ്ദേശിച്ചിരുന്നത് .നിലവിലെ സാഹചര്യങ്ങളില്‍ സോഷ്യല്‍ മീഡിയ നല്‍കുന്ന `റീച്ച്’ മറ്റോന്നിനും ലഭിക്കില്ല എന്ന് സുഹൃത്തുക്കളുടെ ഉപദേശം മനസ്സാല്‍ സ്വീകരിക്കുകയായിരുന്നു.അത് ഫലം കണ്ടു എന്ന് സംവിധായകന്‍.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സീരിയലുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണയും

ഇനി സഞ്ജയിനെ ക്കുറിച്ച്.17വര്‍ഷം കോര്‍പ്പറേറ്റ് ലോകത്തായിരുന്നു.UST ഗ്ളോബല്‍ അടക്കമുള്ള IT ഭീമന്മാരില്‍ HR തലവന്‍.പാഷന്‍ സിനിമ..അതു കൊണ്ട് തന്നെയാണ് നിറയെ പണം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് ഇഷ്ട മേഖലയിലേക്ക് ചുവട് വച്ചത്.ഷോര്‍ട്ട് ഫിലിമിലാകട്ടെ തുടക്കം എന്നത് തീരുമാനിച്ചതും
എറണാകുളമായിരുന്നു ലൊക്കേഷന്‍. സുഹൃത്തായിരുന്നു നിര്‍മ്മാതാവ്.സഞ്ജയും പ്രധാനവേഷം കൈകാര്യം ചെയതിരിക്കുന്നു

റിലീസ് ചെയത് 24 മണിക്കൂര്‍ പിന്നിടുമ്പോ‍ഴേക്കും നല്ല പ്രതികരണങ്ങള്‍ ലഭിച്ച് തുടങ്ങിയതായി സംവിധായകന്‍ പറയുന്നു.ഫോണിലൂടെയും അല്ലാതെയുമുള്ള അഭിനന്ദനങ്ങള്‍…

ഈ ചിത്രം ഏതെങ്കിലും കാമരാക്ഷസന്‍റെ മനസ്സിന് മാറ്റം വരുത്താന്‍ ഉതകുമെങ്കില്‍ താനും തന്‍റെ ചിത്രവും വിജയിച്ചെന്ന് സഞ്ജയ് പരമ്പത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here