നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ദിലീപ് ഒന്നാം പ്രതി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയാക്കാന്‍ ധാരണ. കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് ഇതു സംമ്പന്ധിച്ച് ധാരണയായത്.

ADGP സന്ധ്യയുടെ നേതൃത്വത്തിലായിരുന്ന യോഗം . കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് എ വി ജോര്‍ജ് അറിയിച്ചുആദ്യം നല്‍കിയ കുറ്റപത്രത്തില്‍ ദിലീപ് പതിനൊന്നാം പ്രതിയും പള്‍സര്‍ സുനി ഒന്നാം പ്രതിയുമായിരുന്നു.

എന്നാല്‍ പുതിയ കുറ്റപത്രത്തില്‍ ദിലീപ് ഒന്നും സുനി രണ്ടും പ്രതിയാകും. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിന് തുല്യമാണ് ഗൂഡാലോചനയെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News