ചന്ദനക്കടത്ത്: മറയൂരില്‍ മധ്യ വയസ്‌കന്‍ പിടിയില്‍

മറയൂര്‍ ചന്ദനക്കാടുകളില്‍ നിന്ന് ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ മധ്യ വയസ്‌കന്‍ പിടിയില്‍. കാന്തല്ലൂര്‍ സ്വദേശി സുബ്രമണ്യനാണ് അറസ്റ്റിലായത്. കുണ്ടക്കാട്, അഞ്ചുമുഖം ഭാഗങ്ങളില്‍ നിന്ന് ചന്ദനം കടത്താനുള്ള ശ്രമത്തിനിടെ പ്രതി പിടിയിലാകുകയായിരുന്നു.

ഈ ഭാഗങ്ങളില്‍ ചന്ദന മോഷണം വ്യാപകമായതോടെ വനപാലകര്‍ പരിശോധന ശക്തമാക്കിയിരുന്നു. പ്രതി സൂക്ഷിച്ചിരുന്ന 50 കിലോ ചന്ദനം വനപാലകര്‍ പിടിച്ചെടുത്തു.

ഈ കേസില്‍ നാല് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് വനപാലകര്‍ അറിയിച്ചു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News