വിജയ് ചിത്രം ‘മെര്‍സലി’നെതിരേ പ്രതിഷേധവുമായി കന്നഡസംഘടനകളും ബി.ജെ.പി.യും രംഗത്ത്. ചരക്ക്-സേവന നികുതിയെയും ഡിജിറ്റല് ഇന്ത്യ പദ്ധതിയെയും വിമര്ശിക്കുന്ന സംഭാഷണങ്ങളുണ്ടെന്ന് ആരോപിച്ചാണ് തമിഴകത്ത് ബി.ജെ.പി. പ്രതിഷേധമുയര്ത്തിയത്.
ഗൂഢമായ രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം.
ചരക്ക്-സേവന നികുതി ഡിജിറ്റല് ഇന്ത്യ പദ്ധതി തുടങ്ങിയ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളെ വിമര്‍്ശിക്കുന്ന സംഭാഷണങ്ങളുണ്ടെന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടില്‍ ബി.ജെ.പി. പ്രതിഷേധം നടത്തിയത്.
കേന്ദ്രപദ്ധതികള്‍ക്ക് നേരെ വിമര്‍ശനം ഉന്നയിക്കുന്ന ദൃശ്യങ്ങള്‍് ചിത്രത്തില്‍ നിന്ന് നീക്കാന്‍ ബി.ജെ.പി. തമിഴ്‌നാട് ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍ രാജന് ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
തിയേറ്ററുകള്‍ തമിഴ് സിനിമകള്‍ക്ക് പ്രാധാന്യം നല്‍്കുന്നതും കാവേരി പ്രശ്‌നവും ഉയര്‍ത്തിയുള്ള കന്നഡസംഘടനയായ കര്‍ണാടകസരക്ഷണ വേദികളുടെ പ്രതിഷേധത്തെ തുര്‍ന്ന് ബെംഗളൂരു ആര്‍്.ടി. നഗറിലെ രാധാകൃഷ്ണ തിയേറ്ററില്‍ മെഴ്‌സലിന്റെ പ്രദര്‍ശനം നിര്‍്ത്തിവെക്കുകയായിരുന്നു.
മുമ്പ് എസ്.എസ്. രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം ബാഹുബലിക്കെതിരേയും കന്നഡസംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.
ചിത്രത്തില്‍ വിജയും വടിവേലുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ജി.എസ്.ടി.യെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിക്കുന്ന തരത്തില്‍ നടത്തുന്ന സംഭാഷണമാണ് പ്രതിഷേധത്തിന് കാരണമായത്.
ഗൂഢമായ രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെ മോശമായി ചിത്രീകരിക്കുന്നതിനാണ് വിജയ് ശ്രമിക്കുന്നതെന്നാണ് തമിഴിസൈയുടെ ആരോപണം.
ചിത്രത്തിനെതിരേ രംഗത്തുവന്നവരില്‍ നടനും ബി.ജെ.പി. നേതാവുമായ എസ്.വി. ശേഖറും ഉണ്ട് . ജി.എസ്.ടി.യെ കുറിച്ച് അടിസ്ഥാനവിവരങ്ങള്‍ പോലും അറിയാതെ ആളാവാനുള്ള ശ്രമമാണ് വിജയ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി.യുടെ ആരോപണത്തില്‍ വിജയ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. വിജയ് കോണ്ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പ്രചരിച്ചിരുന്നു. വിജയിന്റെ പിന്തുണ സ്വന്തംപാര്‍്ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കമല്‍ഹാസനുണ്ടെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്

Get real time update about this post categories directly on your device, subscribe now.