അണ്ടര്‍ 17 ലോക ഫുട്‌ബോള്‍ മല്‍സരത്തോട് അനുബന്ധിച്ച് ഒരു കൂട്ടം യുവാക്കള്‍ ഇറക്കിയ സംഗീത ആല്‍ബം ശദ്ധേയമാകുന്നു. ക്വിക്ക് ഓഫ് എന്ന് പേരിട്ടിരിക്കുന്ന സംഗീത ആല്‍ബം യു ട്യൂബില്‍ ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്
ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരു പറ്റം യുവാക്കളുടെ ആവിഷ്‌കാരത്തില്‍ നിന്നാണ് സംഗീത ആല്‍ബം പിറന്നിരിക്കുന്നത്.കാല്‍പന്ത് കളിയുടെ സൗന്ദര്യം മുഴുവന്‍ കോറിയിട്ട ഗാനം ഇതിനോടകം നിരവധി പേരാണ് കണ്ടത്
പ്രശസ്ത സംഗീതഞ്ജനായ ബേണിയുടെ മകനും, ഗായകനുമായ ടാന്‍സന്‍ ആണ് സംഗീത ആല്‍ബത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് .അണ്ടര്‍ 17 ലോക ഫുട്‌ബോള്‍ മല്‍സരത്തോട് അനുബന്ധിച്ച് ഇറക്കിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here