തമിഴ്‌നാട്ടില്‍ കെട്ടിടം തകര്‍ന്നു വീണ് എട്ടു പേര്‍ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം

നാഗപട്ടണം: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്.

നാഗപട്ടണത്തെ പോരയാറിലുള്ള കെട്ടിടമാണ് പുലര്‍ച്ചെ അഞ്ചോടെ തകര്‍ന്നുവീണത്. കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെട്ടിടത്തിന്റെ കാലപഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News