പ്രവാസികള്‍ ആശങ്കയില്‍; പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാവും; പുതിയ തീരുമാനവുമായി സൗദി

മക്ക: പ്രവാസികളെ ആശങ്കയിലാഴ്ത്തി വീണ്ടും സൗദി അറേബ്യ. നിതാഖത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് നിഗമനം. സൗദിയിലെ ടാക്‌സി സര്‍വ്വീസുകള്‍ സ്വദേശി വത്ക്കരിക്കനാണ് പുതിയ തീരുമാനം .

പതിനായിരക്കണക്കിന് വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമാവുക. ടാക്‌സി സര്‍വീസുകള്‍ പൂര്‍ണമായും സ്വദേശിവത്കരിക്കുന്നതിലൂടെ 7000 ത്തോളം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് സൗദി അറിയിച്ചു.

ഹജ്ജ്, ഉംറ സീസണുകളിലെ മക്കയിലെ ടാക്‌സി മേഖലയില്‍ സൗദിവത്കരണം നടപ്പിലാക്കാനാണ് തീരുമാനം.എല്ലാ ടാക്‌സി സര്‍വീസുകളും നടത്തേണ്ടത് സ്വദേശികള്‍ മാത്രമായിരിക്കണം.

സ്വദേശിവത്കരണം ശക്തമാക്കുക, സ്വദേശികള്‍ക്ക് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അവസരം നല്‍കുക തുടങ്ങിയവയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് മക്ക ആക്ടിംഗ് ഗവര്‍ണര്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് മൂന്നാം ഘട്ട വനിതാവത്കരണം ശനിയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്ത്രീകളുടെ സുഗന്ധ ദ്രവ്യങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, മാതൃ-പരിചരണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ നൂറു ശതമാനവും സ്വദേശി വനിതകള്‍ ആയിരിക്കണം.

മാളുകളിലെ സൗന്ദര്യ വാര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന ഫാര്‍മസികളിലും വനിതാവല്‍ക്കരണം നടപ്പിലാക്കണം. മൂന്നാം ഘട്ട വനിതാവല്‍ക്കരണത്തിലൂടെ 80,000 സൗദി വനിതകള്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News