നവജാത ശിശുവിനെ വഹിച്ച ആംബുലന്‍സിനെ തടഞ്ഞ ആഡംബര വാഹന ഉടമ പോലീസ് കസ്റ്റഡിയില്‍; ലൈസന്‍സ് റദ്ദാക്കാന്‍ നീക്കം തുടങ്ങി

ശ്വാസതടസം ഉള്ള നവജാതശിശുവിനെയും കൊണ്ട് പോവുകയായിരുന്നു ആംബുലന്‍സിനെ കടത്തി വിടാതിരുന്ന ആഡംബര വാഹനത്തിന്റെ ഉടമയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നീക്കം തുടങ്ങി.

ഇതിനിടെ തന്റെ നടപടിയെ ന്യായീകരിച്ച് വാഹന ഉടമ രംഗത്തെത്തി . പിന്നാലെയുള്ള ആംബുലന്‍സിന് വഴിയൊരുക്കുകയായിരുന്നു താനെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. .

ഇന്നു പുലര്‍ച്ചെയാണ് വാഹന ഉടമയായ ആലുവ സ്വദേശി പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തത് .. ആംബുലന്‍സിന് വഴിയൊരുക്കാന്‍ ആണ് താന്‍ കാര്‍ മുന്നില്‍ ഓടിച്ചത് എന്ന വിചിത്ര വാദമാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ മുന്നോട്ടുവച്ചത്.

മറ്റ് വാഹനങ്ങള്‍ ആംബുലന്‍സിന് തടസ്സമുണ്ടാക്കാതിരിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി . എങ്കിലും ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്കു നീങ്ങാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

നവജാത ശിശുവിനെയും കൊണ്ട് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന വാഹനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
കുഞ്ഞിന് ശ്വാസതടസ്സമുളളതിനാല്‍ പെരുന്പാവൂരില്‍ നിന്ന് കളമശേരിയിലേക്ക് ജീവന്‍ നിലനിര്‍ത്താനുളള ഓട്ടത്തിലായിരുന്നു ആംബുലന്‍സ്.

അതിനിടയിലാണ് ആലുവയ്ക്കടുത്ത് രാജഗിരി ആശുപത്രിക്ക് മുന്നില്‍ നിന്ന് എക്കോ സ്‌പോര്‍ട് വാഹനം ആംബുലന്‍സിന് മുന്നില്‍ വരുന്നത്. കളമശേരി വരെ ആംബുലന്‍സിനെ കടത്തിവിടാതെ എസ് യു വി വാഹനം മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു.
ഇത് മൂലം ആംബുലന്‍സ് 15 മിനിറ്റ് വൈകി. ആംബുലന്‍സ് ഡ്രൈവര്‍ മധു തന്നെയാണ് ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ പിന്നീട് പോസ്റ്റ് ചെയ്തത്. ഒപ്പം എടത്തല പോലീസില്‍ ആംബുലന്‍സ് പരാതി നല്‍കുകയും ചെയ്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News