ചരിത്രനേട്ടം സ്വന്തമാക്കി ഡിസൈര്‍; വില്‍പ്പനയില്‍ ഒന്നാമന്‍

ഡിസൈറിന് വാഹന വിപണിയില്‍ ചരിത്ര നേട്ടം . പുറത്തിറങ്ങി നാലു മാസങ്ങള്‍ക്കുള്ളില്‍ പുതിയ ഡിസൈറിന്റെ വില്‍പ്പന ഒരു ലക്ഷം കവിഞ്ഞു.നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ വന്നതോടെ ഉപഭോക്താക്കള്‍ കൂടുതലായെത്തിയതാണ് വില്പ്പനയില്‍ നേട്ടത്തിലെത്താന്‍ കാരണമായത്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) 2017 ഓഗസ്റ്റിലെ വില്‍പ്പന കണക്കനുസരിച്ചാണ് ഡിസയറിന്റെ ഈ നേട്ടം.

2008 ലാണ് ആദ്യ മോഡല് ഡിസയര്‍ വിപണിയിലെത്തുന്നത്. 2012 ല്‍ പരിഷ്‌കരിച്ച രൂപം വന്നു. ഡിസയറിന്റെ മൂന്നാം തലമുറക്കാരനാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

വാഹന പ്രിയരുടെ പ്രിയ വാഹനമാണ് ഡിസൈര്‍. പുതിയ ഡിസയറിന്റെ മൈലേജും മാരുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 22കിമീ/ലിറ്ററും ഡീസലിന് 28.4 കി.മീ/ലിറ്ററുമാണ് പുതിയ മൈലേജ്. എബിഎസ്, ഇബിഡി, രണ്ട് എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News