ഗോവധ നിരോധനമില്ല; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കളം മാറ്റിച്ചവിട്ടി ബി.ജെ.പി

ഷില്ലോങ്ങ്: ഗോവധവും ബീഫും നിരോധിച്ച കേന്ദ്ര ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കളം മാറ്റിച്ചവിട്ടുന്നു.
ക്രിസ്റ്റ്യന്‍ ഭൂരിപക്ഷ പ്രദേശമായ മേഘാലയില്‍ അടുത്ത വര്‍ഷമുണ്ടാകുന്ന തിരഞ്ഞടുപ്പിനെ മുന്നില്‍ കണ്ടാണ് ബി.ജെ.പി പരസ്യമായി പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

കശാപ്പു നിരോധനം അങ്ങനെയൊരു നിയമമില്ല. നേപ്പാളില്‍ നടക്കുന്ന ഗധിമായ് ഉത്സവത്തിനായി വലിയ തോതില്‍ കന്നുകാലികളെ കൊണ്ടുപോകാറുണ്ട്. ഇത് തടയാനായി ചില നിയമങ്ങളുണ്ടെങ്കിലും ഗോവധം നിരോധിച്ചിട്ടില്ല ബിജെപി നേതാവ് വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളുടെ ജിവിതത്തേയും ഭക്ഷണശീലങ്ങളേയും വലിയ തോതില്‍ ബാധിക്കുന്നതാണ് ബിജെപി കൊണ്ടു വന്ന നിയമമെന്ന് മേഘാലയ മുഖ്യമന്ത്രി മുകുള്‍ ശര്‍മ നേരെത്ത വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News