
തിരുവനന്തപുരം; സരിത എസ് നായരുടെ പരാതിയിന്‍ മേല്‍ നിയമോപദേശം തേടാന്‍ ഡിജിപി തീരുമാനിച്ചു. കേസെടുക്കുന്നതിന് മുന്നോടിയായിട്ടാണ് നിയമോപദേശം തേടുന്നത്. സോളാര്‍ കേസിലെ തട്ടിപ്പും,ലൈംഗിക പീഡനവുമാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുക.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സരിത പുതിയ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. സോളാര്‍ പ്രോജക്ട്മായി ബന്ധപ്പെട്ട് സര്‍ക്കാരിലെ ഉന്നതരെ സമീപിച്ചപ്പോള്‍ തനിക്ക് നേരെ ലൈംഗിക പീഡനം ഉണ്ടായതായും, ചില നേതാക്കള്‍ കൈകൂലിയായി തന്‍റെ കൈയ്യില്‍ നിന്ന് പണം വാങ്ങിയതായും സരിത പരാതിയില്‍ ആരോപണം ഉന്നയിക്കുന്നു.
പരാതി ഡിജിപിക്ക് കൈമാറി
മുഖ്യമന്ത്രിയുടെ ഒാഫീസിന് ലഭിച്ച പരാതി ഇന്നലെ തന്നെ ഡിജിപിക്ക് കൈമാറിയിരുന്നു. കേസ് എടുക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടാനാണ് ഡിജിപിയുടെ തീരുമാനം. നിയമോപദേശം ലഭിച്ച ശേഷം കേസ് അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പരാതി കൈമാറും.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന് ശേഷമേ അന്വേഷണ സംഘത്തെ തീരുമാനിക്കു. സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി അരിജിത്ത് പാസായത്തില്‍ നിന്നുളള നിയമോപദേശം കിട്ടിയ ശേഷമേ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങു.ഈ കടബകള്‍ എല്ലാം കഴിഞ്ഞ ശേഷമേ സരിതയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിക്കു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here