ആ താരവുമായി ലിവിങ് ടുഗെദറിലാണോ; യാഥാര്‍ഥ്യം വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം നമിത

സെലിബ്രിറ്റികള്‍ എന്നും ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള ചര്‍ച്ചാ വിഷയമാണ്.പലപ്പോഴും ഗോസിപ്പ് വാര്‍ത്തകള്‍ ഒരു തരത്തിലുമുള്ള ആധികാരികതയും കാണുകയുമില്ല.

വാര്‍ത്തയെല്ലാം നാടെമ്പാടും ചര്‍ച്ചയായതിന് ശേഷം ആയിരിക്കും താരങ്ങള്‍ തന്നെ ചിലപ്പോള്‍ അറിയുന്നത്. ഇത്തരത്തില്‍ ഒരു തെറ്റായ വാര്‍ത്ത കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം നമിത.

ശരത് ബാബുവുമായി  പ്രണയത്തിലാണെന്ന്  വാര്‍ത്ത വന്നിരുന്നു

നടന്‍ ശരത് ബാബുവുമായി നടി നമിത പ്രണയത്തിലാണെന്ന് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഇപ്പോള്‍ നമിത രംഗത്ത് എത്തിയിരിക്കുകയാണ്.

ശരത് ബാബുവും നമിതയും ഒന്നിച്ചുതാമസിക്കുകയാണ് എന്നായിരുന്നു ഗോസിപ്പുകള്‍. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ ഉടന്‍ വിവാഹിതരാകും എന്നുമായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നാണ് നമിത പറയുന്നത്. അങ്ങനെ ഒരു നടന്‍ ഉണ്ടെന്നു പോലും തനിക്ക് അറിയില്ലെന്നായിരുന്നു നമിതയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News